സിപിഎം മുഖപത്രത്തിനെതിരെ ഉയര്‍ന്ന ആരോപണം പരിശോധിക്കുമെന്ന് യെച്ചൂരി

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിലെ സിപിഎം മുഖപത്രം പ്രജാശക്തിക്കെതിരെ ഉയര്‍ന്ന സാമ്ബത്തിക ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് വ്യക്തമാക്കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്.

നോട്ടു നിരോധന സമയത്ത് പ്രജാശക്തി 127.71 കോടിയുടെ പഴയ നോട്ടുകള്‍ മാറുകയും ആ തുക പിന്നീട് പിന്‍വലിക്കുകയും ചെയ്‌ത സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നതിന് പിന്നാലെയാണ് തീരുമാനം.

മറ്റാരുടെയോ പണം കമ്ബനി അക്കൗണ്ടില്‍ മാറി എന്ന തരത്തിലാണ് ആരോപണം ഉയര്‍ന്നത്. ഇക്കാര്യം പാര്‍ട്ടി പരിശോധിച്ചു വരികയാണെന്നായിരുന്നു ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം.

പ്രജാശക്തി ഉള്‍പ്പെടെ രാജ്യത്തെ 18 കമ്ബനികള്‍ക്കെതിരെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിന്റെ അന്വേഷണം നടത്തുന്നുണ്ടെന്നും കേന്ദ്ര നിയമ കോര്‍പറേറ്റ് കാര്യ സഹമന്ത്രി പി.പി ചൗധരി നേരത്തെ ലോക്‌സഭയില്‍ അറിയിച്ചിരുന്നു.