സിദ്ദിഖിന്റെ ‘ഇസാക്കിന്റെ ഇതിഹാസം’ ഉടന്‍ തീയേറ്ററുകളില്‍

നടന്‍ സിദ്ദിഖിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ആര്‍.കെ അജയകുമാര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന
ചിത്രമാണ് ‘ഇസാക്കിന്റെ ഇതിഹാസം’. ഉമാമഹേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ അയ്യപ്പന്‍ ആര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സിദ്ദിഖിനൊപ്പം ഭഗത് മാനുവല്‍, കലാഭവന്‍ ഷാജോണ്‍,പാഷാണം ഷാജി,ജാഭര്‍ ഇടുക്കി,പ്രദീപ് കോട്ടയം,നെല്‍സണ്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ചിത്രം ഉടന്‍ തീയേറ്ററുകളിലെത്തും.