സിഗ്നല്‍ തകരാര്‍: എറണാകുളം- തിരുവനന്തപുരം റൂട്ടിൽ ട്രെയിനുകൾ വൈകിയോടുന്നു

തിരുവനന്തപുരം : എറണാകുളം- തിരുവനന്തപുരം റൂട്ടിൽ ട്രെയിനുകൾ വൈകിയോടുന്നു. വിവേക് എക്സ്പ്രസ് ബ്രേക്ക് തകരാറിനെത്തുടർന്ന് പിടിച്ചിട്ടതാണ് പാതയിലെ ഗതാഗതത്തിന്റെ താളം തെറ്റിച്ചത്. എറണാകുളം നോർത്ത് സ്റ്റേഷനിലുണ്ടായ സിഗ്നൽ തകരാറും ട്രെയിനുകൾ വൈകാൻ കാരണമായി.

പുലർച്ചെ മൂന്നരയോടെ ശ്രദ്ധയിൽപ്പെട്ട ബ്രേക്ക് തകരാർ പരിഹരിച്ച് യാത്ര തുടരുന്ന വിവേക് എക്സ്പ്രസ് രണ്ടുമണിക്കൂർ വൈകിയാണോടുന്നത്. ബെംഗളുരു -കന്യാകുമാരി എക്സ്പ്രസ് രണ്ടുമണിക്കൂറും നിസാമുദ്ദീൻ -എറണാകുളം മംഗള എക്സ്പ്രസ് മൂന്നു മണിക്കൂറും മുംബൈ -കന്യാകുമാരി എക്സ്പ്രസ് 1 മണിക്കൂറും വൈകിയോടുന്നു.