സാലാർഡിയുനി: ഏറ്റവും വലിയ ഉപ്പ് മണൽതിട്ടകൾ സ്ഥിതി ചെയ്യുന്ന ഇടം

രവീന്ദ്രൻ വയനാട്

പ്രകൃതിദത്തമായ ലോകത്തിലെ എറ്റവും വലിയ കണ്ണാടി എന്ന് വിശേഷണമുള്ള ഒരു ഇടമുണ്ട് ഭൂമിയിൽ. തെക്കുപടിഞ്ഞാറൻ ബൊളീവിയയിലെ പൊറ്റോസിയയിലെ ഡാനിയൽ കമ്പോസ് പ്രവിശ്യയിലെ സാലാർഡിയുനി. ഭൂമിയിലെ തന്നെ ഏറ്റവും വലിയ ഉപ്പ് മണൽതിട്ടകൾ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ഇവിടെ 10.552 ചതുരശ്ര കിലോമീറ്റർ മരുഭൂമിയിൽ നിറച്ചും ഉപ്പ് അടിഞ്ഞുകൂടിയിരിക്കുന്നു.

ഏകദേശം 11 ബില്യൺ ടൺ ഉപ്പ് സാലാർഡിയുന്നിൽ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. സാലാർഡിയുന്നിൽ പൂർണ്ണമായും പരന്നു കിടക്കുന്ന ഭൂപ്രദേശമാണ് സാലാർഡിയുനോയി. ബൊളീവിയായിലെ പ്രശസ്തമായ ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ഇവിടം. ഇതു മാത്രമല്ല യു’. എസ് ജിയോളജിക്കൽ സർവേയുടെ കണക്കു പ്രകാരം 9ടൺ മില്യൺ ലിഥിയം നിക്ഷേപം കൂടിയുള്ള ഭൂവിഭാഗം കൂടിയാണ് ഇത്.  ലോകത്തിലെ തന്നെയുള്ള ലിത്തിയം ശേഖരണത്തിന്റെ 50 ശതമാനം മുതൽ 70 ശതമാനം വരെയുള്ളത് ഇവിടെയാണ് എന്ന് കണക്കാക്കപ്പെടുന്നു.  ചരിത്രതീതകാലത്തെ തടാകങ്ങൾക്കിടയിൽ നിന്നുമാണ് ഇത് രൂപം കൊണ്ടത് എന്ന് കരുതപ്പെടുന്നു.

30.000 മുതൽ 42.000 വർഷങ്ങൾക്ക് മുൻമ്പ് ഈ ഭൂപ്രദേശം മഞ്ചിൻ എന്ന തടാകത്തിന്റെ ഭാഗമായിരുന്നു. ചരിത്രാതീത കാലത്തു തന്നെ നിരവധി തടാകങ്ങൾ ഇവിടെ രൂപപ്പെടുകയും, അപ്രത്യക്ഷമാവുകയും ചെയ്തിട്ടുണ്ട്. അതിൽ തന്നെ ഏറ്റവും ആദ്യം അപ്രത്യക്ഷമായ തടാകമാണ് മഞ്ചിൻ എന്നു കരുതുന്നു.

മഞ്ചിൻ തടാകമായിരുന്ന കാലത്ത് ഇതിന്റെ ജലത്തിൽ ലവണത്തിന്റെ അംശം കൂടുതൽ ആയിരുന്നു. കാലാവസ്ഥയിൽ ഉണ്ടായ മാറ്റവും മറ്റുകാരണങ്ങൾ കൊണ്ടും തടാകം വറ്റിവരണ്ടുപേയതാകാമെന്ന് അനുമാനിക്കുന്നു. തീർത്തും ഉണങ്ങി വരണ്ട കാലാവസ്ഥയാണ് സാലാർഡിയിലുള്ളത് നവംബർ മുതൽ ജനുവരി വരെ താപനില 21 ഡിഗ്രസെൽഷ്യസ് ഉണ്ടാവാറുണ്ട്. വലിയ അളവിൽ ലിഥിയം സൂക്ഷിക്കുന്നതോടൊപ്പം ഭൂപ്രകൃതിയിലും സുന്ദരമായ കാഴ്ചയാണ് ഇവിടെയുള്ളത്. പകൽ സമയത്ത് സൂര്യപ്രകാശത്താൽ മൺതിട്ടകൾ കണ്ണാടി പോലെ തിളങ്ങുന്നു. ഇതിന്റെ സമീപ പ്രദേശങ്ങളിൽ നിരവധി ചെറുതും വലുതുമായ നിരവധി തടാകങ്ങൾ ഉണ്ട്.