‘സാര്‍ എന്നല്ല, നി​ങ്ങ​ള്‍​ക്കെ​ന്നെ രാ​ഹു​ല്‍ എ​ന്ന് വി​ളി​ച്ചു കൂ​ടെ’; വിദ്യാര്‍ത്ഥികളോട് രാഹുല്‍, കൈയ്യടി

ചെ​ന്നൈ: ‘നി​ങ്ങ​ള്‍​ക്കെ​ന്നെ രാ​ഹു​ല്‍ എ​ന്ന് വി​ളി​ച്ചു കൂ​ടെ’ ചെന്നൈയില്‍ കോളേജ് വിദ്യാര്‍ത്ഥികളോട് സംവദിക്കവെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേതാണ് ചോദ്യം. ആ​ദ്യ​മൊ​ക്കെ മ​ടി​ച്ചെ​ങ്കി​ലും പി​ന്നീ​ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ രാഹുലിന്റെ ആവശ്യം ഏറ്റെടുത്തു.


പ​തി​വ് കു​ര്‍​ത്ത​യും ജാ​ക്ക​റ്റും ഉ​പേ​ക്ഷി​ച്ച്‌ ജീ​ന്‍​സും ടീ ​ഷ​ര്‍​ട്ടും ധ​രി​ച്ചാ​ണ് രാ​ഹു​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളോ​ട് സം​വ​ദി​ക്കാ​നെ​ത്തി​യ​ത്.ഇ​ന്ത്യ​യി​ലെ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തി​നാ​യി ചെ​ല​വ​ഴി​ക്കു​ന്ന തു​ക​യു​ടെ തോ​ത് വ​ള​രെ കു​റ​വാ​ണെ​ന്നും ത​ങ്ങ​ള്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ഇ​ത് വ​ര്‍​ധി​പ്പി​ക്കു​മെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു. ആ​റ് ശ​ത​മാ​ന​ത്തി​ന്‍റെ​യെ​ങ്കി​ലും വ​ര്‍​ധ​ന​വ് പ്ര​തീ​ക്ഷി​ക്കാ​മെ​ന്ന് രാ​ഹു​ല്‍ വ്യ​ക്ത​മാ​ക്കി. ഫ​ണ്ട് മാ​ത്ര​മ​ല്ല പ്ര​ശ്നം. വി​ദ്യാ​ഭ്യാ​സ രം​ഗം കൂ​ടു​ത​ല്‍ സ്വ​ത​ന്ത്ര​മാ​കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ തൊ​ഴി​ല്‍​മേ​ഖ​ല​യി​ലും 33 ശ​ത​മാ​നം സ്ത്രീ ​സം​വ​ര​ണം പൂ​ര്‍​ണ​മാ​യും ന​ട​പ്പാ​ക്കു​മെ​ന്നും രാ​ഹു​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.