സാമ്പത്തിക സെന്‍സസ് തയ്യാറാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ഏഴാമത് സാമ്പത്തിക സെന്‍സസിനൊരുങ്ങി കേന്ദ്രം. സെന്‍സസിനായുള്ള തയ്യാറെടുപ്പുകള്‍ക്ക് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ്, പദ്ധതി നിര്‍വഹണ മന്ത്രാലയം തുടക്കം കുറിച്ചു. സാമ്പത്തിക സെന്‍സസിനുളള ഫീല്‍ഡ് ജോലികള്‍ ഈ മാസം അവസാനമോ അടുത്ത മാസമോ തുടങ്ങുമെന്ന് മന്ത്രാലയം വ്യക്തമാക്കി. 2013 ലാണ് മുന്‍പ് സാമ്പത്തിക സെന്‍സസ് നടന്നത്.

സെന്‍സസിന്റെ സംസ്ഥാനതല പരിശീലകര്‍ക്കായുള്ള കേരളത്തിലെ ശില്‍പശാല വെള്ളിയാഴ്ച നടക്കും. കാര്‍ഷിക മേഖല ഒഴികെയുളള ചരക്ക് -സേവന മേഖലയിലെ സേവനങ്ങളുടെയും ഉല്‍പാദനത്തിലും വിതരണത്തിലും ഏര്‍പ്പെടുന്ന സംരംഭങ്ങളുടെ വിവരങ്ങളാണ് സാമ്പത്തിക സെന്‍സസിലൂടെ ശേഖരിക്കുന്നത്.

ഇതോടൊപ്പം ഗാര്‍ഹിക സംരംഭങ്ങളുടെ വിവരങ്ങളും ശേഖരിക്കും. ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയത്തിന് കീഴിലുളള സിഎസ്സി ഇ-ഗവേണന്‍സ് ഇന്ത്യ എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് വിവരങ്ങള്‍ ക്രോഡീകരിക്കുന്നത്.