സാജന്റെ ആത്മഹത്യ കണ്‍വന്‍ഷന്‍ സെന്റിന് അനുമതി കിട്ടാത്തതുമൂലം; മറ്റു കാരണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ്

കണ്ണൂര്‍: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ ആത്മഹത്യയ്ക്ക് കാരണം കണ്‍വന്‍ഷന്‍ സെന്റിന് അനുമതി കിട്ടാത്തതുകൊണ്ടെന്ന് പൊലീസ്. മറ്റു കാരണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.

കേസുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തിയതല്ല. ആരെയും പ്രതിചേര്‍ക്കാനുളള തെളിവ് കിട്ടിയിട്ടില്ലെന്നും  ഡിവൈ.എസ്.പി വി.എ. കൃഷ്ണദാസ് പറഞ്ഞു. 

അതേസമയം, സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി സാജന്‍ പാറയിലിന്‍റെ കുടുംബം രഗംത്തെത്തിയിരുന്നു. അപവാദ പ്രചാരണങ്ങള്‍ നടത്തി അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് സാജന്‍റെ ഭാര്യ ബീന.

മക്കള്‍ക്കൊപ്പം ആത്മഹത്യ ചെയ്യേണ്ടിവരും. തെറ്റായ വാര്‍ത്ത നല്‍കിയ സിപിഎം മുഖപത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബീന പറഞ്ഞിരുന്നു.