സാക്ഷിയുടെ വിവാഹം നടത്തിയിട്ടില്ലെന്ന് ക്ഷേത്ര പൂജാരി

ന്യൂഡൽഹി :ബിജെപി നേതാവിന്റെ മകളുടെ വിവാഹം നടത്തിയിട്ടില്ലെന്ന് ക്ഷേത്രത്തിന്റെ പൂജാരി.ബിജെപി നേതാവ് രാജേഷ് മിശ്രയുടെ മകളായ സാക്ഷി മിശ്ര കുടുംബത്തിന്റെ എതിർപ്പ് വകവയ്ക്കാതെ ദളിത് യുവാവായ അജിതേഷ്‌ കുമാറിനെ വിവാഹം ചെയ്തിരുന്നു.തനിക്കും ,ഭർത്താവിനും പിതാവിൽ നിന്നും ഭീഷണിയുണ്ടെന്ന് ആരോപിച്ചു സാക്ഷി ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

ഇവരുടെ വിവാഹം നടന്നതായി നേരത്തെ പറഞ്ഞിരുന്നു.വിവാഹം നടന്നതായി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ റാം ജാനകി ക്ഷേത്രത്തിന്‍റെയും ആചാര്യ വിശ്വപതി ശുകലിന്‍റെയും പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ട്.എന്നാൽ ഇപ്പോൾ റാം ജാനകി ക്ഷേത്രത്തിലെ പൂജാരി പരശുറാം ദാസാണ് വിവാഹം നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.40 വര്‍ഷമായി ഇവിടെയുള്ള തന്‍റെ സ്റ്റാമ്പ് ആ സര്‍ട്ടിഫിക്കറ്റില്‍ ഇല്ലെന്നും അത് കെട്ടിചമച്ചതാണെന്നു൦ പരശുറാം പറഞ്ഞു.

സാക്ഷി കള്ളം പറയുകയാണെന്നും അങ്ങനെ ഒരു വിവാഹം ക്ഷേത്രത്തില്‍ നടന്നിട്ടില്ലെന്നും പരിസര നിവാസികളും വ്യക്തമാക്കുന്നു. സര്‍ട്ടിഫിക്കറ്റ് പ്രകാരം ജൂലൈ നാലാം തീയതിയാണ് സാക്ഷി മിശ്രയും അജിതേഷ് കുമാറു൦ വിവാഹിതരായത്.