സാംസ്‌കാരിക നായകനെന്ന് വിളിക്കരുതെന്ന അഭ്യര്‍ഥനയുമായി ബാലചന്ദ്രന്‍ ചുള്ളിക്കാട്

തന്നെ സാംസ്‌കാരിക നായകനെന്ന് വിളിച്ച് അധിക്ഷേപിക്കരുതെന്ന അഭ്യര്‍ഥനയുമായി കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്. ജാതിബോധത്തിനും സമുദായബലത്തിനും സാമ്പത്തികശക്തിക്കും അധികാരത്തിനും പ്രാധാന്യം നല്‍കുന്ന മലയാളികളുടെ സാംസ്‌കാരിക നായകനാകാനുള്ള യോഗ്യത തനിക്കില്ല എന്നാണ് ചുള്ളിക്കാട് പറയുന്നത്.

മലയാളികളുെട എല്ലാത്തരം അസഭ്യങ്ങളും അവഹേളനവും സഹിച്ച തനിക്ക് ഈ വിശേഷണം സഹിക്കനാകില്ലെന്നാണ് കവി പറയുന്നത്. സുഹൃത്തുക്കള്‍ക്കയച്ച സന്ദേശത്തിലാണ് ചുള്ളിക്കാടിന്റെ അപേക്ഷ.