സവാളവില കുത്തനെ ഇടിഞ്ഞു; ഒരു കിലോയ്ക്ക് 20 രൂപയില്‍ താഴെ


കൊച്ചി: സവാളവില കുത്തനെ ഇടിഞ്ഞു. ഒരു കിലോയ്ക്ക് 50 രൂപയായിരുന്ന സവാളയുടെ വില ഇപ്പോള്‍ 20 രൂപയില്‍ താഴെയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഉള്ളി മാര്‍ക്കറ്റായ മഹരാഷ്ട്രയിലെ ലസല്‍ഗാവില്‍ ഒരു കിലോ സവാളയുടെ വില 12 രൂപയില്‍ താഴെയാണ്.

 

പ്രമുഖ ഉല്‍പാദന കേന്ദ്രങ്ങളിലേക്ക് വന്‍ തോതില്‍ ഉത്പന്നം എത്തിയതോടെയാണ് സവാളവില കുത്തനെ കുറഞ്ഞത്. ഇപ്പോള്‍ ഖരീഫ് സീസണിലെ വിളവാണ് മാര്‍ക്കറ്റില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഖരീഫ് സീസണില്‍ ഇക്കുറി 2.30 കോടി ടണ്‍ വിളവാണ് ഉണ്ടായിരുന്നത്. അടുത്ത മെയ് മാസത്തോടെ വില പ്രകടമായി താഴുമെന്ന് ലസല്‍ഗാവ് മാര്‍ക്കറ്റിലെ വ്യാപാരികള്‍ വ്യക്തമാക്കി. ഏപ്രിലോടെ റബി സീസണിലെ വിളവ് കൂടി എത്തുന്നതോടെ വില ഇനിയും ഇടിയുമെന്നാണ് മാര്‍ക്കറ്റ് വിദഗ്ദര്‍ പറയുന്നത്.