സര്‍വ്വ സന്നാഹകങ്ങളുമായി ഇന്ത്യ തയ്യാര്‍ – രവി ശാസ്ത്രി

ലോകകപ്പിനു ഇന്ത്യ എല്ലാ മേഖലയിലും സര്‍വ്വ സന്നാഹകങ്ങളുമായാണ് ഇംഗ്ലണ്ടിലേക്ക് യാത്രയാകുന്നതെന്ന് പറഞ്ഞ് രവി ശാസ്ത്രി. ഏറ്റവും മികച്ച 15 താരങ്ങള്‍ ടീമിലുണ്ട്, ഏതെങ്കിലും ഒരു ഫാസ്റ്റ് ബൗളര്‍ക്ക് പരിക്കേറ്റാല്‍ പകരക്കാരും തയ്യാറാണെന്ന് രവി ശാസ്ത്രി അറിയിച്ചു. മേയ് 22നു ഇന്ത്യ ലോകകപ്പിനായി യാത്രയാകും.

അതേ സമയം ഇന്ത്യ നേരത്തെ ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്ന ജെറ്റ് എയര്‍വേഴ്സ് സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ കാരണം ഫ്ലൈറ്റുകള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് പകരം എമറൈറ്റ്സ് എയര്‍വേയ്സിന്റെ ഫ്ലൈറ്റുകളിലാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തത്. ബിസിസിഐ താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനുമെല്ലാം ഒരേ ഫ്ലൈറ്റില്‍ തന്നെ യാത്രാസൗകര്യം അടിയന്തരമായി ഒരുക്കുകയായിരുന്നു.

അവസാന നിമിഷം ജെറ്റ് എയര്‍ക്രാഫ്ടുകളുടെ പ്രശ്നം ഒരു പ്രതിസന്ധി തന്നെയായിരുന്നുവെങ്കിലും പകരം സംവിധാനം ഒരുക്കാന്‍ തങ്ങള്‍ക്കായെന്ന് ബിസിസിഐ വക്താക്കള്‍ അറിയിക്കുകയായിരുന്നു. ഇന്ത്യ പ്രതീക്ഷിച്ചത് പോലെ മേയ് 22നോ അതിനു മുമ്ബോ തന്നെ യാത്രയാകുമന്നും ഇദ്ദേഹം അറിയിച്ചു.