സര്‍വ്വകക്ഷി യോഗത്തിൽ തിര.ഓഫീസറോട്‌ തട്ടിക്കയറി ബിജെപി; തന്റെ ഓഫിസിൽ വന്ന് തന്നോടു ദേഷ്യപ്പെടാൻ അധികാരമില്ലെന്ന്‌ ടിക്കാറാം മീണ

തിരുവനന്തപുരം: മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കാൻ  മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം തുടങ്ങി.  യോഗത്തിനുമുന്‍പ് ചീഫ് ഇലക്ടറല്‍ ഓഫിസറോട് ബിജെപി നേതാക്കള്‍ കയര്‍ത്ത് സംസാരിച്ചു.

സിഇഒയുടെ ഓഫിസിലെ സ്ഥലപരിമിതി ചൂണ്ടിക്കാട്ടിയാണ് ബിജെപി രോഷം പ്രകടിപ്പിച്ചത്. എത്രയോ ഹാളുകൾ ഇവിടുണ്ടെന്നും അവ തുറന്നു കൂടേയെന്നും നേതാക്കൾ ചോദിച്ചു. തന്റെ ഓഫിസിൽ വന്ന് തന്നോടു ദേഷ്യപ്പെടാൻ നിങ്ങൾക്ക് അധികാരമില്ലെന്നു ടിക്കാറാം മീണയും പറഞ്ഞു.

അതേസമയം ശബരിമലയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ചാല്‍ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ വ്യക്തമാക്കി. മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ നിലപാടിനോടു ബിജെപി കടുത്ത എതിർപ്പാണ് അറിയിച്ചിട്ടുള്ളത്.