സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ശമ്പള പരിഷ്‌കരണം രണ്ടുമാസത്തിനുള്ളില്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ശമ്പള പരിഷ്‌കരണം രണ്ട് മാസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കും. പതിനൊന്നാമത് ശമ്പള പരിഷ്‌കരണ കമ്മിഷന്‍ അദ്ധ്യക്ഷനെയും അംഗങ്ങളെയും കണ്ടെത്താനുള്ള നടപടികള്‍ ധനവകുപ്പ് ആരംഭിച്ചു കഴിഞ്ഞു.

പത്ത് വര്‍ഷത്തിലൊരിക്കല്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയാല്‍ മതിയെന്ന് പത്താമത്തെ ശമ്പള പരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ശുപാര്‍ശകള്‍ നിലവില്‍ വന്നിട്ട് അഞ്ച് വര്‍ഷം ആകുന്നേയുള്ളു. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ ശമ്പള പരിഷ്‌കരണം നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.