സമഗ്ര ശിക്ഷാ, കേരളം; 897 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രാനുമതി

ന്യൂഡല്‍ഹി:  സമഗ്ര ശിക്ഷാ കേരളം 2019-20 അക്കാദമിക വര്‍ഷത്തില്‍ സമര്‍പ്പിച്ച പദ്ധതിയില്‍ 897 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം അംഗീകാരം നല്‍കി. കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ പ്രോജക്ട് അപ്രൂവല്‍ ബോര്‍ഡാണ് വിശദമായ പരിശോധനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം പ്രസ്തുത തുക അംഗീകരിച്ചു നല്‍കിയത്. കേരളം 1460 കോടിയുടെ രൂപയുടെ പദ്ധതിയാണ് സമര്‍പ്പിച്ചിരുത്. കഴിഞ്ഞ അക്കാദമിക വര്‍ഷം അനുവദിച്ചതില്‍ നിന്നും കൂടുതല്‍ തുക ഈ വര്‍ഷം നേടിയെടുക്കാന്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. പദ്ധതി നിര്‍വഹണത്തില്‍ ഒന്നാം സ്ഥാനത്തുള്ള കേരളത്തെ അംഗീകരിച്ചു കൊണ്ടാണ് ഈ വര്‍ഷം കൂടുതല്‍ അടങ്കല്‍ തുക അംഗീകരിക്കാന്‍ കേന്ദ്രം തയ്യാറായത്.

കഴിഞ്ഞ വര്‍ഷം അംഗീകരിച്ച പദ്ധതി അടങ്കല്‍ തുകയുടെ കേന്ദ്ര വിഹിതമായ 60% കേന്ദ്രത്തില്‍ നിന്ന് ലഭിക്കാത്ത പശ്ഛാത്തലത്തില്‍ പദ്ധതി നടത്തിപ്പില്‍ വന്നിട്ടുള്ള പ്രയാസങ്ങള്‍ സംസ്ഥാന പ്രതിനിധികള്‍ പങ്കുവെച്ചു. ഈ വര്‍ഷം അംഗീകരിച്ച തുകയുടെ കേന്ദ്രവിഹിതം പൂര്‍ണ്ണമായും നല്‍കണന്ന് കേരളം ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രീ-പ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാന സൗകര്യവികസനം, ടീച്ചര്‍ എഡ്യൂക്കേഷന്‍, ഡയറ്റുകളുടെ ശക്തീകരണം എിവയ്ക്കാണ് പ്രസ്തുത തുക അനുവദിച്ചിട്ടുള്ളത്.

പൊതു വിദ്യാലയങ്ങളുടെ നവീകരണത്തിലും അക്കാദമിക ഇടപെടലുകളിലും കേരളം നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രത്യേകം പ്രശംസിച്ചു. കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ ശാസ്ത്രപാര്‍ക്ക്, ശാസ്ത്രപഥം, ജൈവവൈവിധ്യ ഉദ്യാനം, പെണ്‍കുട്ടികളുടെ നാടക ക്യാമ്പ്, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള പരിപാടികള്‍, ഭാഷാ നൈപുണി വര്‍ദ്ധിപ്പിക്കുതിനുള്ള തനത് പ്രവര്‍ത്തനങ്ങള്‍ എിവയ്ക്ക് കേന്ദ്രം പ്രത്യേക പ്രശംസ രേഖപ്പെടുത്തി. ഈ പദ്ധതികള്‍ തുടര്‍ന്നും നടപ്പിലാക്കുന്നതിന് അനുമതി ലഭിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം കൈവരിച്ച നേട്ടം കേന്ദ്ര മന്ത്രാലയത്തിന്റെ സെക്രട്ടറിയുടെ പ്രത്യേക പരാമര്‍ശത്തിനും കാരണമായി.

കഴിഞ്ഞ വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണയാണ് ബോര്‍ഡ് യോഗത്തില്‍ കേരളത്തിന് ലഭിച്ചത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തില്‍ ജനങ്ങള്‍ക്ക് ആശ്രയമായി മാറിയ, എല്ലാവിധ സൗകര്യങ്ങളുമുള്ള പൊതു വിദ്യാലയങ്ങളെ സംബന്ധിച്ച് നല്ല പ്രതികരണമാണുണ്ടായത്. പ്രീ-സ്‌കൂള്‍ മേഖലയിലെ കര്‍മപദ്ധതികളും പഠനപോഷണ പരിപാടികളും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കുന്നതിനുള്ള ഇടപെടലുകളും കുട്ടികളുടെ എണ്ണത്തില്‍ പൊതു വിദ്യാഭ്യാസ രംഗത്ത് കൈവരിച്ച വര്‍ദ്ധനവും തൊഴിലധിഷ്ഠിതവുമായ ഹയര്‍ സെക്കന്ററി മേഖലയില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളും അധ്യാപക പരിശീലനവും ഭിശേഷി സൗഹൃദ അന്തരീക്ഷം ഉറപ്പുവരുത്തുതിനു നടപ്പിലാക്കിയ പദ്ധതികളും ജനകീയ പങ്കാളിത്തവും സംബന്ധിച്ച് മികച്ച അഭിപ്രായമാണ് കേരളത്തിനു ലഭിച്ചത്.