സമകാലികതയുടെ നിറം ചാലിച്ച കുടമാറ്റം നവീന അനുഭവമായി

സമകാലിക സംഭവങ്ങളെ അനുസ്മരിപ്പിച്ചും പാരമ്പര്യത്തെ ഒപ്പം നിർത്തിയും നടന്ന കുടമാറ്റം തൃശൂർ പൂരത്തിന്റെ ചരിത്രത്തിലെ തന്നെ നവീനാനുഭവമായി.
തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങൾ സമകാലികവും പാരമ്പരാഗതവുമായ വിഷയങ്ങളെ ഒരുപോലെ ചേർത്തുപിടിക്കുന്ന കാഴ്ച്ചയാണ് തിങ്കൾ വൈകിട്ട് തൃശൂരിലെ പൂരപ്പറമ്പിൽ ഒത്തുചേർന്ന പതിനായിരങ്ങൾ ദർശിച്ചത്.

പുൽവാമയിലെ ഭീകരാക്രമണത്തിൽ മരിച്ച ജവാന്മാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത ഭാരതത്തിന്റെ ഭൂപടവും, പൂരം വെടിക്കെട്ടിന് ഇടക്കാലത്ത് ഏർപെടുത്തപ്പെട്ട വിളക്കുകകളും കുഞ്ഞുങ്ങളെ ആഹ്ളാദിപ്പിക്കാൻ ഡിസ്നിയുടെ മിക്കി മൗസുമൊക്കെ കാലം നിറയുകയായിരുന്നു. 
പെരുവനത്തിന്റെ നേതൃത്വത്തിലുള്ള മേളം ശബ്‌ദാനുഭൂതിയുടെ അവാച്യമായ തലങ്ങളിലേക്ക് ജനസഞ്ചയത്തെ ഉയർത്തി.
ഇക്കൊല്ലത്തെ പൂരം നാളെ വെളുപ്പിന് നടക്കുന്ന കരിമരുന്ന് പ്രയോഗത്തോടെ അവസാനിക്കും