സബ് കളക്ടർ നിര്‍വ്വഹിച്ചത്‌ സ്വന്തം ഉത്തരവാദിത്തം; എസ് രാജേന്ദ്രനെതിരെ പരോക്ഷ വിമര്‍ശനവുമായി സിപിഐ

തിരുവനന്തപുരം: ദേവികുളം സബ് കളക്ടര്‍ക്കെതിരായ പരാമര്‍ശത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എയ്ക്ക് എതിരായി പരോക്ഷ വിമര്‍ശനവുമായി സിപിഐ. സബ് കളക്ടറുടെ നടപടിയെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് കാനം പറഞ്ഞു. സബ് കളക്ടർ നിർവഹിച്ചത് സ്വന്തം ഉത്തരവാദിത്തമെന്നും കാനം രാജേന്ദ്രൻ വിശദമാക്കി.

നിയമലംഘകരെ സഹായിച്ചാൽ അക്കാര്യം കോടതിയെ അറിയിക്കേണ്ടതുണ്ടെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. പഞ്ചായത്തായാലും മറ്റേത് സ്ഥാപനമായാലും നിയമമനുസരിച്ചേ പ്രവർത്തിക്കാൻ കഴിയുവെന്നും കാനം രാജേന്ദ്രന്‍ വിശദമാക്കി.

അതേസമയം, സബ് കലക്ടർ രേണു രാജിനെ അധിക്ഷേപിച്ചിട്ടില്ലെന്ന് എസ്. രാജേന്ദ്രന്‍ എംഎൽഎ. ‘അവള്‍’ എന്നത് അത്ര മോശം മലയാളം വാക്കല്ല. തന്‍റെ സംസാരം ആര്‍ക്കെങ്കിലും വേദനയുണ്ടാക്കിയെങ്കില്‍ ഖേദിക്കുന്നു. എംഎൽഎ എന്ന നിലയിലുള്ള ഉത്തരവാദിത്തം നിറവേറ്റുകയാണ് ചെയ്തതെന്നും എസ്. രാജേന്ദ്രന്‍ പറഞ്ഞു.