‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ ?’- വീഡിയോ ഗാനം പുറത്തിറങ്ങി

മലയാളിയുടെ ഇഷ്ടനായിക സംവൃത സുനില്‍ ഒരിടവേളയ്ക്കുശേഷം തിരിച്ചെത്തുന്ന ചിത്രമാണ് ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ?’.ഒരു വടക്കന്‍ സെല്‍ഫിക്കു ശേഷം ജി പ്രജിത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മോനോനാണ് നായകന്‍. സജീവ് പാഴൂരാണ് തിരക്കഥ.

ചിത്രത്തിലെ വീഡിയോഗാനം പുറത്തിറങ്ങി. അംബരം പൂത്തപോലെയല്ലേ എന്നു തുടങ്ങുന്ന ഗാനത്തിന്റെ രചന സുജേഷ് ഹരിയാണ്. വിശ്വജിത്തിന്റെ സംഗീതസംവിധാനത്തില്‍ കെ എസ് ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്.

തനി നാട്ടിന്‍പുറത്തുകാരിയായാണ് സംവൃത ചിത്രത്തിലെത്തുന്നത്. വാര്‍ക്കപ്പണിക്കാരനായാണ് ബിജു മോനോന്റെ കഥാപാത്രം.കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടാണ് ചിത്രം എത്തുന്നത്. ‘ സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ ?’ 12ന് പ്രദര്‍ശനത്തിനെത്തും