സച്ചിന് ഐസിസിയുടെ ഹാൾ ഓഫ് ഫെയിം പുരസ്‌ക്കാരം

ഇന്ത്യൻ ക്രിക്കറ്റിന്റെ എക്കാലത്തെയും അഭിമാന താരം സച്ചിൻ ടെണ്ടുൽക്കറിന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ഹാൾ ഓഫ് ഫെയിം പുരസ്ക്കാരം.കപില്‍ ദേവ്, സുനില്‍ ഗാവസ്കര്‍, ബിഷന്‍ സിങ് ബേദി, അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് സച്ചിന് മുൻപ് ഈ ബഹുമതി നേടിയ ഇന്ത്യൻ താരങ്ങൾ .ഈ പരമോന്നത ബഹുമതി ലഭിച്ചതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് സച്ചിൻ പറഞ്ഞു.

ദക്ഷിണാഫ്രിക്കയുടെ അലന്‍ ഡൊണാള്‍ഡ്,ഓസ്‍ട്രേലിയയുടെ വനിതാ താരം കാതറിന്‍ ഹിറ്റ്‌സ്പാട്രിൻ എന്നിവർക്കും സച്ചിനോടൊപ്പം ഹാൾ ഓഫ് ഫെയിം പുരസ്‌കാരം ലഭിച്ചു.