സഖ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കില്ല; യുപിയില്‍ 80 സീ​റ്റി​ലും ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് കോണ്‍ഗ്രസ്

ന്യൂ​ഡ​ല്‍​ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് കോണ്‍ഗ്രസ്. 80 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. എസ്.പി ബി.എസ്.പി സഖ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കില്ലെന്നും ഗുലാംനബി ആസാദ് വ്യക്തമാക്കി. മൃദുഹിന്ദുത്വത്തിലൂന്നിയും കര്‍ഷകപ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും തിരഞ്ഞെടുപ്പിനെ നേരിടാനാണ് പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്.

യു​എ​ഇ സ​ന്ദ​ര്‍​ശി​ക്കു​ന്ന പാര്‍ട്ടി അധ്യക്ഷന്‍ രാ​ഹു​ല്‍ ഗാന്ധി തി​രി​ച്ചെ​ത്തി​യാ​ല്‍ ഉ​ട​ന്‍ യു​പി കേ​ന്ദ്രീ​ക​രി​ച്ച്‌ റാ​ലി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നേരത്തെ, 15 റാ​ലി​ക​ളാണ് പാ​ര്‍​ട്ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു വി​വ​രം. എ​ന്നാ​ല്‍ വാ​ര​ണാ​സി​യി​ലെ റാ​ലി സം​ബ​ന്ധി​ച്ച്‌ മാ​ത്ര​മാ​ണ് ആ​സാ​ദ് പ​റ​ഞ്ഞ​ത്.

ക​ര്‍​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ളും കാ​ര്‍​ഷി​ക മേ​ഖ​ല നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ളും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​ച​ര​ണം ന​ട​ത്താ​ന്‍ പ​ദ്ധ​തി​യി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. ബി​എ​സ്പി​യും എ​സ്പി​യു​മാ​യി കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ത്തി​നു ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വെ​ള്ളി​യാ​ഴ്ച ഇ​രു പാ​ര്‍​ട്ടി​ക​ളും രാ​ഹു​ലി​നെ​യും കൂ​ട്ട​രെ​യും ത​ഴ​ഞ്ഞ് കൈ​കോ​ര്‍​ത്ത​ത്.
കോ​ണ്‍​ഗ്ര​സി​നെ​യും ബി​ജെ​പി​യെ​യും ക​ണ​ക്കി​ന് വി​മ​ര്‍​ശി​ച്ച മാ​യാ​വ​തി​യും അ​ഖി​ലേ​ഷ് യാ​ദ​വും ഇ​രു​പാ​ര്‍​ട്ടി​ക​ളും 38 വീ​തം സീ​റ്റു​ക​ളി​ല്‍ മ​ത്സ​രി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.