സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സി​ല്‍ പു​നഃ​സം​ഘ​ട​ന അ​നി​വാ​ര്യ​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സി​ല്‍ പു​നഃ​സം​ഘ​ട​ന അ​നി​വാ​ര്യ​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍. വ​ട്ടി​യൂ​ര്‍​ക്കാ​വ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍​ യു​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ല്‍​ഡി​എ​ഫി​ന്‍റെ തോ​ല്‍​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. അ​വ​സാ​ന​ത്തെ ക​മ്മ്യൂ​ണി​സ്റ്റ് മു​ഖ്യ​മ​ന്ത്രി​യാ​കാ​ന്‍ പി​ണ​റാ​യി വി​ജ​യ​ന്‍ ത​ന്നെ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും മു​ര​ളീ​ധ​ര​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം കെ​പി​സി​സി പു​നഃ​സം​ഘ​ട​ന ച​ര്‍​ച്ച​ക​ള്‍​ക്കാ​യി സം​സ്ഥാ​ന നേ​താ​ക്ക​ള്‍ ഈ ​ആ​ഴ്ച ഡ​ല്‍​ഹി​യി​ലേ​ക്ക് പോ​കും.

നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പ് പു​നഃ​സം​ഘ​ട​ന പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് നീ​ക്കം.