സം​വ​ര​ണ​ത്തി​ന് ന​ന്ദി അ​റി​യി​ച്ച്‌ മോ​ദി​ക്ക് എ​ന്‍​എ​സ്‌എ​സി​ന്‍റെ ക​ത്ത്

കോ​ട്ട​യം: മു​ന്നോ​ക്ക​ക്കാ​രി​ലെ പി​ന്നോ​ക്ക​ക്കാ​ര്‍​ക്ക് സാ​മ്ബ​ത്തി​ക സം​വ​ര​ണം ന​ട​പ്പാ​ക്കി​യ​തി​ന് ന​ന്ദി അ​റി​യി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് എ​ന്‍​എ​സ്‌എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ന്‍ നാ​യ​രു​ടെ ക​ത്ത്. മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ന് എ​ല്ലാ പ്രാ​ര്‍​ഥ​ന​ക​ളു​മു​ണ്ടെ​ന്ന് ക​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം കോ​ണ്‍​ഗ്ര​സി​നെ ക​ത്തി​ല്‍ ശ​ക്ത​മാ​യി വി​മ​ര്‍​ശി​ക്കു​ന്നു​മു​ണ്ട്.

മു​ന്നാ​ക്ക​ക്കാ​രി​ല്‍ പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്ക് വി​ദ്യാ​ഭ്യാ​സ​ത്തി​ലും ജോ​ലി​യി​ലും പ​ത്തു​ശ​ത​മാ​നം സം​വ​ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​ന​ത്തെ എ​ന്‍​എ​സ്‌എ​സ് നേ​ര​ത്തെ​ത​ന്നെ പ്ര​ശം​സി​ച്ചി​രു​ന്നു. സാ​മ്ബ​ത്തി​ക സം​വ​ര​ണ ബി​ല്‍ രാ​ജ്യ​സ​ഭ ക​ട​ന്ന​തി​ന് തൊ​ട്ടു പി​ന്നാ​ലെ​യാ​ണ് സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ന​ന്ദി അ​റി​യി​ച്ച്‌ ക​ത്ത​യ​ച്ച​ത്.