സംസ്ഥാന ഇന്നും നാളെയും കനത്ത മഴ; കാസര്‍കോഡും കണ്ണൂരും ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. മലപ്പുറം മുതല്‍ കാസര്‍കോഡ് വരെയുളള ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്.

കണ്ണൂര്‍ കാസര്‍കോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുണ്ട്. 115 മില്ലിമീറ്റര്‍ മഴ വരെ ലഭിച്ചേക്കാം. കോഴിക്കോട് ജില്ലയില്‍ നാളെ യെല്ലോ അലര്‍ട്ടാണ്. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്നു.

ബുധനാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരും. ലക്ഷദ്വീപ് തീരത്ത് മണിക്കൂറില്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുളളതിനാല്‍ ഈ ഭാഗത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശമുണ്ട്.