സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പരക്കെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പരക്കെ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ മഴയുണ്ടാകാന്‍ സാധ്യതയില്ല.

ജൂണ്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് 510.2 മില്ലീ മീറ്റര്‍ മഴയാണ് പെയ്തത്. 890.9 മില്ലീ മീറ്ററായിരുന്നു ലഭിക്കേണ്ടിയിരുന്നതെന്നും 43 ശതമാനത്തിന്റെ കുറവുണ്ടായതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്.

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 302.4 മില്ലീ മീറ്റര്‍ ലഭിച്ചു. വയനാട്, പത്തനംതിട്ട ജില്ലകളിലും ലഭിക്കേണ്ട മഴയുടെ പകുതിയില്‍ താഴെ മാത്രമാണ് ലഭിച്ചത്.