സംസ്ഥാനത്ത് നാലു ദിവസം മഴ കുറയാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുന്നു. അടുത്ത നാല് ദിവസം മഴ കുറയാന്‍ സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിരീക്ഷണം.

മത്സ്യത്തൊഴിലാളികള്‍ രണ്ട് ദിവസത്തേക്കു കൂടി കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട് . കോഴിക്കോട് ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .