സംസ്ഥാനത്ത് എല്‍.പി, യുപി സ്കൂള്‍ ഘടനാമാറ്റത്തിന് ഹൈക്കോടതി ഫുള്‍ബെഞ്ച് അംഗീകാരം

കൊച്ചി:  സംസ്ഥാനത്ത്  എല്‍.പി, യുപി സ്കൂള്‍ ഘടനാമാറ്റത്തിന് ഹൈക്കോടതി ഫുള്‍ബെഞ്ച് അംഗീകാരം.  എല്‍.പിയില്‍ അഞ്ചാം ക്ലാസും യു.പിയില്‍ എട്ടാം ക്ലാസും ഉള്‍പെടുത്തിയാണ് മാറ്റം. 

വിദ്യാഭ്യാസ അവകാശനിയമം പാലിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരെന്ന്  വ്യക്തമാക്കിയ കോടതി  വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗകര്യം ഉറപ്പാക്കി നിയമത്തില്‍ ഇളവനുവദിക്കാനാകില്ലെന്നും അറിയിച്ചു.  

പ്രാഥമിക വിദ്യാഭ്യാസ വിദ്യാര്‍ഥിയുടെ അവകാശമാണെന്നും അത് ലഭ്യമാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും വ്യക്തമാക്കിയാണ് മൂന്നംഗ ഹൈക്കോടതി ബെഞ്ചിന്റെ ഉത്തരവ് . വിദ്യാര്‍ഥികളെ സ്ഥാവരജംഗമ വസ്തുവായി കണക്കാക്കരുത് . അതിനാല്‍ തന്നെ  സ്കൂള്‍ ഘടനാമറ്റത്തെ ഗതാഗത സൗകര്യമൊരുക്കി മറികടക്കാനും ശ്രമിക്കരുത് .

നാലാം ക്ലാസ് പൂര്‍ത്തിയാക്കുന്നവര്‍ക്ക്  അഞ്ചാം ക്ലാസിനായി മറ്റൊരു സ്കൂളിലേക്ക് മാറാമെന്ന വാദം വെറുതേ നിരത്തരുത് . അത് അടിസ്ഥാന വിദ്യാഭ്യാസം നഷ്ടമാകുന്ന സാഹചര്യം ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.