സംസ്ഥാനത്ത് ഇന്ധനവിലയില്‍ വര്‍ധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ വര്‍ധന. പെട്രോളിന് നാലു പൈസ കൂടി 76.36 രൂപയിലെത്തി. ഡീസല്‍ വിലയില്‍ ഇന്ന് മാറ്റങ്ങളൊന്നുമില്ലാതെ വ്യപാരം പുരോഗമിക്കുന്നു. ഇന്നലെ ഡീസലിന് 4 പൈസ കുറഞ്ഞ് 68.26 രൂപയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഡീസല്‍ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു.