സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകളിൽ ഓണം, ക്രിസ്തുമസ് അവധി ഇനി എട്ട് ദിവസം മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ സിബിഎസ്ഇ സ്കൂളുകളിൽ ഓണം, ക്രിസ്തുമസ് അവധി ഇനി എട്ട് ദിവസം മാത്രം. സ്‌കൂളുകള്‍ക്ക് 210 പ്രവൃത്തി ദിവസങ്ങള്‍ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ ഓള്‍ കേരള സെല്‍ഫ് ഫിനാന്‍സിങ് സ്‌കൂള്‍സ് ഫെഡറേഷന്റേതാണ് തീരുമാനം.

ഇതനുസരിച്ച് മഹാന്മാരുടെ ജയന്തി, സമാധി ദിനങ്ങള്‍ ഈ അധ്യായന വര്‍ഷം മുതല്‍ പ്രവര്‍ത്തി ദിവസങ്ങള്‍ ആയിരിക്കും. മഹാന്മാരുടെ ജയന്തി, സമാധി ദിനങ്ങളില്‍ കുട്ടികൾക്ക് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുമെന്നും ഫെഡറേഷന്‍ പ്രസിഡന്റ് രാമദാസ് കതിരൂര്‍ അറിയിച്ചു.

സംഘടനയില്‍പ്പെട്ട സ്‌കൂളുകളിലെ അധ്യാപകരുടേയും ജീവനക്കാരുടേയും മക്കള്‍ക്ക് അതതു സ്ഥാപനങ്ങളില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.