സംസ്ക്കാരത്തെയും യുവത്വത്തെയും കളങ്കപ്പെടുത്തുന്നുവെന്ന് ആരോപണം ;നടി ഓവിയയ്ക്കെതിരെ പരാതിയുമായി എന്‍എല്‍പി

സംസ്ക്കാരത്തെയും യുവത്വത്തെയും കളങ്കപ്പെടുത്തുന്നുവെന്ന് ആരോപിച്ച്‌ 90 എം എല്‍ എന്ന ഏറ്റവും പുതിയ തമിഴ് ചിത്രത്തിനെതിരെ പരാതിയുമായി ഇന്ത്യന്‍ നാഷണല്‍ ലീഗ് പാര്‍ട്ടി (എന്‍എല്‍പി). ചിത്രത്തിലെ നായിക ഓവിയയ്ക്കും സംവിധായിക അനിതാ ഉദീപ്‌ എന്നിവര്‍ക്കെതിരെതിരേയും എന്‍എല്‍പി സംസ്ഥാന വിമന്‍ വിങ് മേധാവി ആരിഫ റസാക്ക് ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Related image

ചിത്രം തമിഴ് സിനിമയെ കളങ്കപ്പെടുത്തുന്നതാണ്. സിനിമയുടെ ടൈറ്റില്‍ തന്നെ മദ്യപാനികള്‍ ഉപയോഗിക്കുന്ന പേരാണ്. ലൈംഗികാതിക്രമങ്ങളെ പിന്തുണയ്ക്കുന്ന തരത്തില്‍ ചിത്രത്തില്‍‌ രം​ഗങ്ങളുണ്ട്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളെയും യുവതികളെയും വഴി തെറ്റിക്കുന്ന തരത്തിലുള്ള രംഗങ്ങളും സിനിമയിലുണ്ടെന്നും എന്‍എല്‍പിയുടെ വനിതാ നേതാവ് പരാതിയിലൂടെ ആരോപിക്കുന്നു.

Image result for 90 movie tamil

സാംസ്‌കാരിക മൂല്യങ്ങളെ പരസ്യമായി എതിര്‍ക്കുന്ന രംഗങ്ങളും ചിത്രത്തിലുണ്ട്. അമിതമായ അശ്ലീല പദപ്രയോഗങ്ങളും ചൂടന്‍ രംഗങ്ങളും പുകവലിയും മദ്യപാനവുമെല്ലാം ഉള്‍പ്പെട്ട ചിത്രത്തിന്റെ ട്രെയിലറിന് വരെ എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരുന്നത്. ഇത്തരത്തിലുള്ളൊരു സിനിമ റിലീസ് ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് എങ്ങനെയാണ് അനുവാദം നലയെന്നും പരാതിയില്‍ ഉന്നയിക്കുന്നു.

Image result for 90 movie tamil

മലയാളിതാരം ആന്‍സന്‍ പോള്‍, മാസൂം, ശ്രീ ഗോപിക, മോനിഷ, തേജ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. നടന്‍ ചിമ്ബുവാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ അതിഥി വേഷത്തിലും ചിമ്ബു എത്തുന്നുണ്ട്.