സംസാരിക്കാന്‍ വിസമ്മതിച്ചതിന് യുവാവ് വിദ്യാര്‍ത്ഥിനിയുടെ കഴുത്തറുത്തു

ചെന്നൈ: തമിഴ്‌നാട്ടിലെ കൂടല്ലൂരില്‍ സംസാരിക്കാന്‍ വിസമ്മതിച്ചതിന് യുവാവ് പട്ടാപ്പകല്‍ വിദ്യാര്‍ത്ഥിനിയുടെ കഴുത്തറുത്തു. വിദ്യാര്‍ത്ഥിനിയുടെ നില അതീവ ഗുരുതരമാണ്. യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. കൂടല്ലൂര്‍ അണ്ണാമലൈ സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ശില്‍പയ്ക്കാണ് കുത്തേറ്റത്. കോളേജില്‍ നിന്ന് തിരികെ വരുന്ന വഴി തന്നെ പിന്തുടര്‍ന്ന യുവാവുമായി ശില്‍പ വാക്കേറ്റത്തിലേര്‍പെടുകയായിരുന്നു. വഴക്ക് മൂര്‍ച്ഛിതോടെയാണ് കയ്യിലെ ആയുധമുപയോഗിച്ച് യുവാവ് ശില്‍പയെ പരിക്കേല്‍പിച്ചത്. ജനത്തിരക്കുള്ള സ്ഥലത്താണ് സംഭവം നടന്നത്. ശില്‍പയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. യുവാവിനെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിക്കുകയും തുടര്‍ന്ന് പൊലീസിലേല്‍പിക്കുകയുമായിരുന്നു.

നന്ദകുമാര്‍ എന്ന യുവാവുമായി ശില്‍പയ്ക്ക് മുന്‍ പരിചയമുണ്ടായിരുന്നതായാണ് വിവരം. എന്നാല്‍, ഇരുവരും കുറച്ചുകാലമായി അകല്‍ച്ചയിലാവുകയും യുവാവുമായി സംസാരിക്കാന്‍ ശില്‍പ താത്പര്യം പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുകയായിരുന്നു. ഇതാണ് നന്ദകുമാറിനെ പ്രകോപ്പിച്ചതെന്നാണ് സൂചന.