മുഖ്യമന്ത്രി അടൂരിനെ സന്ദർശിച്ചു

തിരുവനന്തപുരം : സംഘപരിവാർ ഭീഷണി കേരളത്തിൽ ചെലവാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. നാടും രാജ്യവും ആദരിക്കുന്ന അടുരിനെതിരെ വ്യത്തികെട്ട അധിഷേപം ചൊരിയുകയും ഭീഷണി മുഴക്കുകയും ചെയ്ത ശേഷം അതിനെ തുടർച്ചയായി ന്യായീകരിക്കുകയാണ് ബി ജെ പി സംഘപരിവാർ നേതാക്കളും കൂട്ടരും. ഒരു കാര്യം പറയാം അത്തരം ഭീഷണി ഇവിടെ നടപ്പില്ല. കേരളം ഒറ്റക്കെട്ടായി അടൂരിനൊപ്പമുണ്ട്.

ഛിദ്ര ശക്തികളോട് ഇതേ പറയാനുള്ളു. കേരളത്തിൻ്റെത് മതനിരപേക്ഷ സംസ്കാരമാണ്. അടൂരിൻ്റത് ധീരമായ നിലപാടാണ്. കേരളം ആ നിലപാടിനൊപ്പമാണ്. ആക്കുളത്തെ വസതിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ.

അര മണികൂർ അടൂരുമായി ചർച്ച നടത്തി. തനിക്ക് പിന്തുണ നൽകാൻ നേരിട്ട് എത്തിയ മുഖ്യമന്ത്രിയെ അടുർ നന്ദി അറിയിച്ചു. മത വർഗീയ ശകതികൾക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ നിലപാട് തനിക്കും നാടിനും കരുത്തു പകരുന്നതാണ്.

താൻ എടുത്ത നിലപാടിൽ ഉറച്ചു നിൽക്കുന്നു. ജയ് ശ്രീറാം വിളി കൊലവിളിക്കായി ഉപയോഗിക്കുന്നതിനെ ഇനിയും എതിർക്കും. ഫോണിൽ നിരന്തരം ഭീഷണി വരുന്നുണ്ട്. ഭയന്ന് പിന്മാറില്ല. ആരെയും പേടിച്ച് ജീവിക്കാനുമാവില്ല. കൊലവിളിക്കെതിരെ അടൂർ പറഞ്ഞു