ഷൊര്‍ണൂരില്‍ ട്രെയിന്‍ പാളം തെറ്റി; രണ്ട് ബോഗികള്‍ പാളത്തില്‍ നിന്ന് തെന്നിമാറി

ഷൊര്‍ണൂര്‍: ചെന്നൈയില്‍ നിന്നും മംഗലാപുരത്തേക്ക്പോകുന്ന സൂപ്പര്‍ഫാസ്റ്റ് മെയില്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം പാളം തെറ്റി. ചൊവാഴ്ച്ച പുലര്‍ച്ചെ 5.20 ഓടെയാണ് സംഭവം. പാലക്കാട് ഭാഗത്തു നിന്നും ഷൊര്‍ണൂര്‍ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് യാര്‍ഡിന് സമീപമാണ് പാളം തെറ്റിയത്.

എഞ്ചിന് പിന്നിലെ രണ്ട് ബോഗികള്‍ മുഴുവനായും പാളം തെറ്റിയിട്ടുണ്ട്. പാളത്തിന് അരികിലെ ഇലക്‌ട്രിക് പോസ്റ്റുകള്‍ തകര്‍ന്നിട്ടുണ്ട്. ആദ്യത്തെ ബോഗിയായ പാര്‍സല്‍ വാനും പിന്നിലെ കോച്ചുമാണ് പാളം തെറ്റിയത്. ആര്‍ക്കും പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഷൊര്‍ണൂരില്‍ നിന്നും കോഴിക്കോട്, തൃശ്ശൂര്‍ ഭാഗങ്ങളിലേക്കും പാലക്കാട് ഭാഗത്തേക്കുമുള്ള ട്രെയിന്‍ ഗതാഗതം മുടങ്ങിയിരിക്കുകയാണ്. തൃശൂര്‍ – പാലക്കാട് റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചിട്ടില്ല.