ഷെരീഫിന് ജയിലിൽ ലഭിക്കുന്ന അനൂകുല്യങ്ങൾ റദ്ദാക്കുമെന്ന് ഇമ്രാൻ ഖാൻ

ഇസ്ലാമബാദ്:അഴിമതി കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന മുൻ പാക്കിസ്ഥാൻ പ്രസിഡണ്ട് നവാസ് ഷെരീഫിന് യാതൊരുവിധ മുൻഗണനയും ജയിലിൽ നൽകില്ലെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.ജയിലില്‍ ഏ സി വേണമെന്നും വീട്ടില്‍ നിന്നും ആഹാരം വേണമെന്നും നവാസ് ഷെരീഫ് ആവശ്യപ്പെട്ടിരുന്നു.

ഇതിനോട് പ്രതികരിക്കുകയായിരുന്നു ഇമ്രാൻ ഖാൻ .രാജ്യത്തെ ജനങ്ങളിൽ പകുതിപേരും ടിവിയും മറ്റ് അടിസ്‌ഥാന സൗകര്യങ്ങളുമില്ലാതെ കഴിയുമ്പോൾ ജയിൽ ശിക്ഷ അനുഭവിക്കുന്ന ഒരാൾക്ക് ഇത്തരത്തിലുള്ള ആനുകൂല്യങ്ങൾ നൽകാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.അമേരിക്കൻ സന്ദർശനം നടത്തുന്ന ഇമ്രാൻഖാൻ അവിടുത്തെ പാക്കിസ്ഥാൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.