ഷെയ്ന്‍ വോൺ വീണ്ടും ഐപിഎല്ലിന്

ജ​യ്പു​ർ: ഐ​പി​എ​ല്‍ അടുത്ത സീ​സ​ൺ തു​ട​ങ്ങാ​നി​രി​ക്കേ ആ​രാ​ധ​ക​ർ​ക്കൊ​രു സ​ന്തോ​ഷ​വാ​ർ​ത്ത. രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സി​ന് കി​രീ​ടം നേ​ടി​ക്കൊ​ടു​ത്ത പ​രി​ശീ​ല​ക​നും താ​ര​വു​മാ​യ ഓ​സീ​സ് സ്പി​ന്‍ ഇ​തി​ഹാ​സം ഷെ​യ്ന്‍ വോ​ൺ വീ​ണ്ടും രാ​ജ​സ്ഥാ​നി​ലേ​ക്കെ​ന്നു സൂ​ച​ന.

രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം 11-ാം സീസണില്‍ മടങ്ങിയെത്തുന്ന രാജസ്ഥാന്‍ റോയല്‍സിന് വോണിന്റെ സാനിധ്യവും നേട്ടമാകും . ഐപിഎല്ലില്‍ തിരിച്ചെത്തുന്നതായും കൂടുതല്‍ വിശദാംശങ്ങള്‍ ഒരാഴ്ച്ചക്കുള്ളില്‍ പുറത്തുവിടാന്‍ കഴിയുമെന്നും ട്വിറ്ററില്‍ വോണ്‍ വെളിപ്പെടുത്തി.

ആ​ദ്യ സീ​സ​ണി​ൽ കി​രീ​ടം നേ​ടു​മെ​ന്ന് പ്ര​തീ​ക്ഷിക്ക​പ്പെ​ട്ട ടീ​മു​ക​ളു​ടെ ലി​സ്റ്റി​ല്‍ രാ​ജ​സ്ഥാ​ന്‍ ഇ​ല്ലാ​യി​രു​ന്നു. വ​ള​രെ അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു റോ​യ​ല്‍സി​ന്‍റെ കി​രീ​ട​ധാ​ര​ണം. എ​ല്ലാ​റ്റി​നു പി​ന്നി​ലും വോ​ണി​ന്‍റെ കൗ​ശ​ല​ബു​ദ്ധി​യാ​യി​രു​ന്നു. അ​ത്ര മി​ക​ച്ച പേ​രു​കേ​ട്ട താ​ര​ങ്ങ​ള​ല്ലാ​യി​രു​ന്നു രാ​ജ​സ്ഥാ​നി​ലു​ണ്ടാ​യി​രു​ന്ന​ത്. വോ​ണി​ന്‍റെ കൃ​ത്യ​മാ​യ ക​രു​നീ​ക്ക​ങ്ങ​ളാ​ണ് ക​പ്പു​യ​ര്‍ത്താ​ന്‍ രാ​ജ​സ്ഥാ​ന് സ​ഹാ​യ​ക​മാ​യ​ത്.