ഷുഹൈബിന്റെ മരണത്തില്‍ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്‌

കണ്ണൂര്‍ : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തില്‍
പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്‌ കൊലപാതകത്തില്‍ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ഡിസിസി പ്രസിഡന്‌റ് സതീശന്‍ പാച്ചേനി നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരം ആരംഭിച്ചു.

പ്രതികളെ പിടികൂടാന്‍ കഴിയാത്തതിലും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. കലക്ട്രേറ്റിനു മുന്‍പിലാണ് സതീശന്‍ പാച്ചേനി സമരം ആരംഭിച്ചത്. സിപിഎമ്മിന്‌റെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുക , ഷുഹൈബിന്റെ കൊലപാതികളെ പിടികൂടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉപവാസം. ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു ഇന്ന് കണ്ണൂര്‍ ജില്ലയില്‍ പഠിപ്പു മുടക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്‌.