ഷിപ്പ്‌യാര്‍ഡിലെ അപകടം ഒഴിവാക്കാമായിരുന്നുവെന്ന് ഡിജി

കൊച്ചി: ഷിപ്പയാര്‍ഡിലെ അപകടം ഒഴിവാക്കാമായിരുന്നുവെന്ന് ഡിജി ഷിപ്പിങ്. എതുതരം വാതക ചോര്‍ച്ചയും പരിശോധിക്കാന്‍ സംവിധാനം ഉണ്ടായിരുന്നുവെന്നും സുരക്ഷാ പരിശോധയിലെ പാളിച്ചയാകാം അപകട കാരണമെന്നും ഡിജി ഷിപ്പിംങ്. നേരത്തെ നിശ്ചയിച്ച ജോലികളാണ് കപ്പലില്‍ നടന്നു കൊണ്ടിരുന്നതെന്നും ഡിജി പ്രതികരിച്ചു.

ഇന്നലയാണ് അറ്റകുറ്റപണികള്‍ക്കായി കൊണ്ട് വന്ന കപ്പലില്‍ പൊട്ടിത്തറി ഉണ്ടായത്. അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. മരിച്ച അഞ്ചു പേരും മലയാളികളാണ്. കപ്പിലിലുണ്ടായിരുന്ന 11 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.