ഷമി പ്രായത്തട്ടിപ്പ് നടത്തി:തെളിവുകളുമായി ഭാര്യ ഹസിന്‍ ജഹാന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ്​ താരം മുഹമ്മദ് ഷമി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്​ കാട്ടി ബി.സി.സി.​െഎയെ പറ്റിച്ചെന്ന ആരോപണവുമായി ഭാര്യ ഹസിന്‍ ജഹാന്‍. ബെംഗാള്‍ അണ്ടര്‍ 22 ടീമില്‍ കയറിപ്പറ്റാന്‍ വേണ്ടിയാണ്​ ഷമി പ്രായത്തട്ടിപ്പ്​ നടത്തി​യതെന്ന്​ ഷമിയുടെ ഡ്രൈവിംഗ് ലൈസന്‍സി​​െന്‍റ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ട്​​ ഹസിന്‍ വ്യക്​തമാക്കി.

അദ്ദേഹം ഇത്രയും നാള്‍ ബിസിസിഐ യേയും, ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനേയും കബളിപ്പിക്കുകയായിരുന്നു. ലൈസന്‍സിലുള്ളതു പ്രകാരം 1982ലാണ്​ ഷമി ജനിച്ചതെന്നും ഹസിന്‍ പോസ്റ്റില്‍ പറയുന്നു.​തെറ്റായി കാണിച്ച സര്‍ട്ടിഫിക്കറ്റ്​ അനുസരിച്ച്‌ ഷമിയുടെ പ്രായം 28 മാത്രമാണ്​. പ്രായത്തില്‍ എട്ട് വയസ് വ്യത്യാസം വരുത്തി ഷമി പറ്റിക്കുകയായിരുന്നുവെന്നും ജഹാന്‍ ആരോപിച്ചു. എന്നാല്‍ ഭാര്യയുടെ ആരോപണങ്ങളോട് ഷമി ഇതുവരെ പ്രതികരിച്ചിട്ടില്ല.