ശ​ശി​ക​ല​ക്കെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് സ​ര്‍​ക്കാ​ര്‍; ശബരിമലയില്‍ നടക്കുന്നത്‌ ആര്‍എസ്എസിന്‍റെ അഴിഞ്ഞാട്ടം

തി​രു​വ​ന​ന്ത​പു​രം: ഹി​ന്ദു ഐ​ക്യ​വേ​ദി നേ​താ​വ് കെ.​പി. ശ​ശി​ക​ല​ക്കെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ദേ​വ​സ്വം​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. ശ​ശി​ക​ല വ​ര്‍​ഗീ​യ​ത പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന വ​നി​ത​യാ​ണ്. ദേ​വ​സ്വം ജീ​വ​ന​ക്കാ​രി​ല്‍ 60 ശ​ത​മാ​നം ക്രി​സ്ത്യാ​നി​ക​ളെ​ന്ന് അ​വ​ര്‍ പ്ര​സം​ഗി​ക്കു​ന്നു. അ​വ​ര്‍​ക്കെ​തി​രെ സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ല്‍ നി​രോ​ധ​നാ​ജ്ഞ തു​ട​രും. ശ​ബ​രി​മ​ല​യി​ല്‍ ആ​ര്‍​എ​സ്‌എ​സി​ന്‍റെ അ​ഴി​ഞ്ഞാ​ട്ട​മാ​ണ് ന​ട​ക്കു​ന്ന​ത്. ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്കെ​തി​രെ​യ​ല്ല ശ​ബ​രി​മ​ല​യെ ക​ലാ​പ​കേ​ന്ദ്ര​മാ​ക്കി മാ​റ്റാ​ന്‍ ശ്ര​മി​ക്കു​ന്ന വ​ത്സ​ന്‍ തി​ല്ല​ങ്കേ​രി അ​ട​ക്ക​മു​ള്ള സാ​മൂ​ഹി​ക​ വി​രു​ദ്ധ​രെ ല​ക്ഷ്യ​മി​ട്ടാ​ണ് സ​ര്‍​ക്കാ​ര്‍ അ​വി​ടെ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു സം​ഘ​ട​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല​ല്ല ശ​ബ​രി​മ​ല​യി​ല്‍ അ​ന്ന​ദാ​നം ന​ട​ത്തു​ന്ന​ത്. അ​ന്ന​ദാ​ന​ത്തി​ന് സ​ഹാ​യം ന​ല്‍​കു​ന്ന​വ​രു​ടെ രാ​ഷ്ട്രീ​യം നോ​ക്കാ​റി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.