ശ​ബ​രി​മ​ല​യി​ല്‍ നി​രോ​ധ​നാ​ജ്ഞ ആവശ്യപ്പെട്ട് പോലീസ്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ട് പോ​ലീ​സ്. ഇ​ന്ന് അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ ഫെ​ബ്രു​വ​രി 17 വ​രെ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​ണ് ജി​ല്ല ക​ള​ക്ട​ര്‍​ക്ക് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ല്‍ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് ക​ള​ക്ട​ര്‍ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു.

ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ല്‍ സു​പ്രീം​കോ​ട​തി വി​ധി പ​റ​യു​ന്ന​ത് മാ​റ്റി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കും​ഭ​മാ​സ പൂ​ജാ​വേ​ള​യി​ലും സ​ന്നി​ധാ​ന​ത്ത് പ്ര​ശ്ന​ങ്ങ​ള്‍​ക്കു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വിലയിരുത്തല്‍ . കും​ഭ​മാ​സ പൂ​ജ​യ്ക്കാ​യി ചൊ​വ്വാ​ഴ്ച​യാ​ണ് ശ​ബ​രി​മ​ല ന​ട തു​റ​ക്കു​ന്ന​ത്.