ശ്രേ​യ​സ് അയ്യരുടെ തകര്‍പ്പന്‍ ബാറ്റിങ്‌; കൊല്‍ക്കത്തയ്‌ക്കെതിരെ ഡല്‍ഹിക്ക് കൂറ്റന്‍ സ്‌കോര്‍

ന്യൂ​ഡ​ൽ​ഹി: ഡല്‍ഹി ഗൗതം ഗംഭീര്‍ സ്ഥാനമൊഴിഞ്ഞ ശേഷം നാ​യ​ക​സ്ഥാ​നം ഏ​റ്റെ​ടു​ത്ത ശ്രേ​യ​സ് അ​യ്യ​രു​ടെയും ​യു​വ​താ​രം പൃ​ഥ്വി ഷാ​യു​ടെ​യും ബാ​റ്റിം​ഗ് മി​ക​വി​ൽ കൊല്‍ക്കത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രേ ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സി​നു കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റു ചെ​യ്ത ഡ​ൽ​ഹി നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 219 റ​ണ്‍​സ് നേ​ടി. ശ്രേ​യ​സ് അയ്യര്‍ 40 പന്തില്‍ നിന്നും പുറത്താകാതെ 93 റണ്‍സ് നേടി.

ഡോ​സ് നേ​ടി​യ കൊ​ൽ​ക്ക​ത്ത ഡ​ൽ​ഹി​യെ ബാ​റ്റിം​ഗി​ന് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. ഡ​ൽ​ഹി​ക്കാ​യി കോ​ളി​ൻ മ​ണ്‍​റോ(33)​യും പൃ​ഥ്വി ഷാ​യും ചേ​ർ​ന്ന് 59 റ​ണ്‍​സ് ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ നേ​ടി. ഇ​തി​നു​ശേ​ഷ​മാ​യി​രു​ന്നു പൃ​ഥ്വി-​ശ്രേ​യ​സ് കൂ​ട്ടു​കെ​ട്ട്. സ്കോ​ർ 127ൽ 44 ​പ​ന്തി​ൽ 62 റ​ണ്‍​സ് നേ​ടി പൃ​ഥ്വി പു​റ​ത്താ​യി. ഏ​ഴു ബൗ​ണ്ട​റി​ക​ളും മൂ​ന്നു സി​ക്സ​റും പൃ​ഥ്വി പ​റ​ത്തി.