ശ്രീലങ്കയോട് പകരം വീട്ടി ഇന്ത്യ; ജയം ആറ് വിക്കറ്റിന്

കൊ​ളം​ബോ: നി​ദ​ഹാ​സ് ത്രി​രാ​ഷ്ട്ര ട്വ​ന്‍റി20 പ​ര​ന്പ​ര​യി​ലെ ആ​ദ്യ പ​രാ​ജ​യ​ത്തി​ന് ഇ​ന്ത്യ പ​ക​രം​വീ​ട്ടി. ത​ങ്ങ​ളു​ടെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ശ്രീ​ല​ങ്ക​യെ ആ​റു വി​ക്ക​റ്റി​ന് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി. 42 റ​ണ്‍​സ് നേ​ടി​യ മ​നീ​ഷ് പാ​ണ്ഡെ​യാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ് സ്കോ​റ​ർ. 153 റണ്‍സ് എന്ന വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് നായകന്‍ രോഹിത്തിന്റെ വിക്കറ്റ് ആദ്യമേ നഷ്ടമായി. ധനഞ്ജയന്റെ ഓവറില്‍ കുശാല്‍ മെന്‍ഡിസിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു താരം. 11 റണ്‍സ് മാത്രമാണ് രോഹിത്തിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്. രോഹിത്തിനേ കൂടാതെ ധവാന്‍,റെയ്ന, രാഹുല്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

നേരത്തെ അര്‍ധ സെഞ്ചുറി നേടിയ കുശാല്‍ മെന്‍ഡിസിന്റെ കരുത്തില്‍ നിശ്ചിത 19 ഓവറില്‍ 152-9 റണ്‍സാണ് ശ്രീലങ്ക നേടിയത്. ആദ്യ പത്തോവറില്‍ ശ്രീലങ്ക വെടിക്കെട്ട് പ്രകടനം നടത്തിയപ്പോള്‍ ഇന്ത്യ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരികയായിരുന്നു. നാലു വിക്കറ്റുകളെടുത്ത ഷര്‍ദുല്‍ താക്കൂറാണ് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്.