ശ്രീലങ്കയില്‍ പാര്‍ലമെന്‍റ് പിരിച്ചുവിട്ട നടപടി സുപ്രീംകോടതി റദ്ദാക്കി

ശ്രീലങ്കയില്‍ പാര്‍ലമെന്‍റ് പിരിച്ചുവിട്ട നടപടി സുപ്രീംകോടതി റദ്ദാക്കി. ഇതോടെ പാര്‍ലമെന്‍റില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെക്ക് കഴിഞ്ഞേക്കും. വിക്രമസിംഗയെ പുറത്താക്കിയ പ്രസിഡന്‍റ് മഹിന്ദ രജപക്ഷെയെ പ്രധാനമന്ത്രിയാക്കിയിരുന്നു.

രജപക്ഷെയുടെ പിന്‍വാതില്‍ നിയമനത്തിന് ബലം കിട്ടാനാണ് പ്രസിഡന്‍റ് മൈത്രിപാല സിരിസേന പാര്‍ലമെന്‍റ് പിരിച്ചുവിട്ടത്. എന്നാല്‍ കോടതി ഉത്തരവ് ഇരുവര്‍ക്കും തിരിച്ചടിയായി. വിക്രമസിംഗയെ പുറത്താക്കിയ പ്രസിഡന്‍റിന്‍റെ നടപടിക്കെതിരെ പത്ത് ഹര്‍ജികളാണ് സുപ്രീംകോടതിയുടെ മുന്നിലെത്തിയത്.

വരുന്ന ജനുവരിയില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള പ്രസിഡന്‍റിന്‍റെ നീക്കവും സുപ്രീംകോടതി വിലക്കി. 2020ലാണ് പൊതുതിരഞ്ഞെടുപ്പ് നടക്കേണ്ടത്. താന്‍ തന്നെയാണ് പ്രധാനമന്ത്രി എന്നവകാശപ്പെടുന്ന വിക്രമസിംഗ ഇപ്പോഴും ഔദ്യോഗിക വസതിയില്‍ തുടരുകയാണ്.