ശ്രീജിത്തിന് പാട്ടിലൂടെ പിന്തുണയുമായി ഗോപി സുന്ദറും സംഘവും

ശ്രീജിത്തിന്റെ സമരത്തിന് പാട്ടിലൂടെ പിന്തുണയുമായി ഗോപി സുന്ദറും സംഘവും. സംഗീത സംവിധായകന്‍ ഗോപി സുന്ദറിനൊപ്പം സിതാരയും, അഭയ ഹിരണ്മയി, മുഹമ്മദ് മന്‍സൂര്‍, കൂട്ടരും ചേര്‍ന്നാണ്‌  ശ്രീജിത്തിന് പിന്തുണയുമായി പുതിയ ഗാനം ഒരുക്കിയത്‌.

‘കൂടെപ്പിറപ്പിന്റെ ഓര്‍മതന്‍ തീയില്‍, നീ തുടര്‍ന്നീടും നിരാഹാര യുദ്ധം’ എന്നുതുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ യൂട്യൂബില്‍ വൈറലാകുന്നത്. ബി.കെ ഹരിനാരായണന്‍ എഴുതിയ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ഗോപി സുന്ദറാണ്.