ശ്രദ്ധേയമായി ധര്‍മജന്‍ ബോൾഗാട്ടിയുടെ സപ്ലി


ധർമ്മജൻ ബോൾഗാട്ടി പ്രധാനവേഷത്തിലെത്തുന്ന മ്യൂസിക് ആല്‍ബം സപ്ലി ശ്രദ്ധേയമാകുന്നു. ക്യാമ്പസ് പശ്ചാത്തലമാക്കിയാണ് മ്യൂസിക് ആല്‍ബം ചെയ്തിരിക്കുന്നത്. ചലചിത്ര പിന്നണിയിൽ സഹസംവിധായകനായ് പ്രവർത്തിക്കുന്ന അനീസ് ബഷീറാണ് “സപ്ലി” സംവിധാനംചെയ്തിരിക്കുന്നത്.

വ്യത്യസ്തമായ ധർമ്മജന്റെ ഡാൻസ് സ്റ്റെപ്പുകളാണ് ആല്‍ബം കൂടുതല്‍ വിദ്ധ്യാർത്ഥി പ്രേക്ഷകർകരിലേക്ക് ആകർഷിക്കാന്‍ കാരണം . സപ്ലിയിൽ കോളേജ് വിദ്ധാർത്ഥിയുടെ വേഷത്തിൽ എത്തിയ ധർമ്മജൻ മണിക്കൂറുകൾകൊണ്ട് ട്രോൾ പേജുകളിലും ഇടംനേടി.

ട്രിക്കോട്രി ബാന്റ് ആണ് മ്യൂസിക്ക് ചെയ്തിരിക്കുന്നത്. പാടിയിരിക്കുന്നത് വിഷ്ണു. എസ്സ് പിള്ള യാണ്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഉണ്ണി സലീമും, എഡിറ്റിംങ്ങ് ശ്രീജിത്ത് രംഗനുമാണ്. കൊറിയോഗ്രഫി സ്പ്രിംഗ്.