ശുഹൈബിന്റെ കുടുംബത്തെ കോണ്‍ഗ്രസ് ഏറ്റെടുക്കുന്നതായി രമേശ് ചെന്നിത്തല

കണ്ണൂര്‍: കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കുടുംബത്തെ കോണ്‍ഗ്രസ് ഏറ്റെടുക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വീടിന്റെ ഏക അത്താണിയായ മകനെയാണ് സിപിഎം വെട്ടിനുറുക്കി കൊലപ്പെടുത്തിയതെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ശുഹൈബിന്റെ വാപ്പ മുഹമ്മദ് തന്നോട് പറഞ്ഞുവെന്നും ചെന്നിത്തല ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

നാട്ടുകാര്‍ക്കേറെ പ്രിയപ്പെട്ട ഷുഹൈബിന്റെ മരണം വിതച്ച ഞെട്ടലില്‍ നിന്നും ആരും മുക്തരല്ല. കോണ്‍ഗ്രസിന്റെ ആയിരം കൈകള്‍ ഇനി ഷുഹൈബിന്റെ കുടുംബത്തിന് താങ്ങായും തണലായും ഉണ്ടാകുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.