ശുദ്ധിക്രിയ നടത്തിയത് തൊട്ടുകൂടായ്മയ്ക്ക് തെളിവെന്ന് ബിന്ദുവും കനകദുര്‍ഗയും; ‘ദൈവത്തിന് ലിംഗവിവേചനമില്ല’

ന്യൂ​ഡ​ല്‍​ഹി: യുവതിപ്രവേശത്തെത്തുടർന്ന് ശബരിമലയിൽ ശുദ്ധിക്രിയ നടത്തിയത് തൊട്ടുകൂടായ്മയ്ക്ക് തെളിവെന്ന് ബിന്ദുവും കനകദുര്‍ഗയും. യുവതികളെ സാമൂഹ്യമായി ബഹിഷ്കരിക്കാനും ശ്രമമെന്ന് അഭിഭാഷക വാദിച്ചു.

ശബരിമലദര്‍ശനം നടത്തിയ യുവതികള്‍ക്ക് വധഭീഷണിയുണ്ടെന്ന് അഡ്വ.ഇന്ദിര ജയ്സിങ് ചൂണ്ടിക്കാട്ടി. ശബരിമല സ്വകാര്യക്ഷേത്രമല്ല. യുവതീപ്രവേശനവിലക്ക് വിവേചനമാണ്. ദൈവത്തിന് ലിംഗവിവേചനമില്ല. യുവതീപ്രവേശം മനസാക്ഷിയുടെ സ്വാതന്ത്ര്യമെന്നും അഡ്വക്കറ്റ് വിശദീകരിച്ചു.