ശിഷ്‌ തവൂക്ക് (അറബിക് ചിക്കൻ കബാബ് )

ഫാസില മുസ്തഫ

ഇതെങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാമെന്ന് നോക്കാം

ചേരുവകൾ

1.ചിക്കൻ ബ്രെസ്റ്റ്-500 ഗ്രാം
2.നാരങ്ങ നീര്- ഒരു 3.നാരങ്ങയുടെ
4.വെളുത്തുള്ളി പേസ്റ്റ്-2 ടേബിൾ സ്പൂൺ
5.തൈര്-4 ടേബിൾ സ്പൂണ്‍
6.ഒലിവ് ഓയിൽ-4 ടേബിൾ സ്പൂണ്‍
7.കുരുമുളക് പൊടി-2 ടീസ്പൂണ്‍
8.പപ്രിക പൗഡർ -1ടീസ്പൂൺ
9.തക്കാളി പേസ്റ്റ്-1 ടേബിൾ സ്പൂണ്‍
10.ഗരം മസാല-1 ടേബിൾ സ്പൂണ്‍
11.ചെറിയ ജീരകം പൊടിച്ചത്-അര ടീസ് സ്പൂണ്‍
12.ഉപ്പ്-ആവശ്യത്തിന്
13.കാപ്സിക്കം സവാള – ചതുര കഷണങ്ങളായി മുറിച്ച്‌ വെക്കുക

തയ്യാ റാക്കുന്ന വിധം

ചിക്കൻ ചെറിയ ചതുര കഷ്ണങ്ങൾ ആയി മുറിക്കുക. ബാക്കിയുള്ള ചേരുവകൾ എല്ലാം ചേർത്ത് ഒരു പേസ്റ്റ് രൂപത്തിൽ ആക്കി ചിക്കനിൽ നന്നായി തേച്ചു പിടിപ്പിക്കുക. ഇത് 4 മണിക്കൂർ ഫ്രിഡ്ജിൽ വെക്കണം. അതിനു ശേഷം അരമണിക്കൂർ വെള്ളത്തിൽ കുതിർത്തു വെച്ച സ്ക്യുവറിൽ ചിക്കനും കാപ്സിക്കവും സവാളയും കോർത്തു ഒരു പാൻ വെച്ച് കുറച്ച്‌ ഓയിൽ ഒഴിച്ച്‌ ഫ്രൈ ചെയ്തെടുക്കാം.