ശിവരാത്രി ബലിതര്‍പ്പണത്തിനായുള്ള ഒരുക്കങ്ങള്‍ ആലുവ മണപ്പുറത്ത് പൂര്‍ത്തിയായി.

പെരിയാറിന്‍റെ തീരത്ത് ബലിതര്‍പ്പണ ചടങ്ങുകള്‍ ഇന്ന് മുതല്‍ തുടങ്ങും. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഔദ്യോഗികമായി ബലിതര്‍പ്പണചടങ്ങുകള്‍ തുടങ്ങുക. ഇതിനായി 176 ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്. പ്രളയശേഷമെത്തുന്ന ആദ്യ ശിവരാത്രിയില്‍ വിശ്വാസികള്‍ക്ക് അസൗകര്യങ്ങള്‍ ഇല്ലാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.