ശിവരഞ്ജിത്തിന്റെ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ല; കേരള സര്‍വകലാശാല

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് എസ് എഫ് ഐ പ്രവർത്തകനെ ആക്രമിച്ച കേസിൽ മുഖ്യ പ്രതിയായ ശിവരഞ്ജിത്തിന്റെ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ലെന്ന് കേരള സര്‍വകലാശാല സ്ഥിരീകരിച്ചു

.രേഖകള്‍ പരിശോധിച്ചുവെന്നും സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ലെന്നും സര്‍വകലാശാല കായിക വിഭാഗം മേധാവി ജയരാജ് ഡേവിഡ് അറിയിച്ചു.ഭൂവനേശ്വറില്‍ നടന്ന അന്തഃസര്‍വകലാശാല അമ്പെയ്ത്ത് മത്സരത്തിലും സര്‍വകലാശാല ഹാന്‍ഡ്‌ബോളിലും ശിവരഞ്ജിത് പങ്കെടുത്തത്.
കായിക വിഭാഗത്തിന്റെ ഒരു വ്യാജ സീല്‍ ഇയാളുടെ അടുത്തുനിന്നും കണ്ടെടുത്തതോടെ ഉടലെടുത്ത ആരോപണമായിരുന്നു സര്‍ട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് . ഗ്രേസ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ശിവരഞ്ജിത്ത് ഒന്നാം സ്ഥാനത്തെത്തിയത് .

ഈ സര്‍ട്ടിഫിക്കറ്റുകളെല്ലാം ഒറിജിനല്‍ തന്നെയെന്ന് സര്‍വ്വകലാശാല രേഖകളുടെ അടിസ്ഥാനത്തില്‍ ഉറപ്പുവരുത്തി. .