ശിവരഞ്ജിത്തിന്റെ ബിരുദപരീക്ഷയിലും ക്രമക്കേട് നടന്നതായി സംശയം

തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർഥി അഖിലിനെ കുത്തിയ സംഭവത്തിലെ ഒന്നാം പ്രതിയായ ശിവരഞ്ജിത്തിന്റെ ബിരുദ പരീക്ഷയിലും ക്രമക്കേട് നടന്നതായി ആരോപണം. ആദ്യ സെമസ്റ്ററുകളിൽ കുറഞ്ഞ മാർക്ക് നേടിയ ശിവരഞ്ജിത്ത്‌ അവസാന രണ്ട് സെമസ്റ്ററുകളിലും ഉയർന്ന മാർക്ക് നേടിയിരുന്നു. 2014ലെ പരീക്ഷകളിൽ വളരെ കുറഞ്ഞ മാർക്ക് നേടിയ ശിവരഞ്ജിത്ത്‌ 2016ൽ നടന്ന പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയിരുന്നു.ഇയാളുടെ വീട്ടിൽ നിന്നും കിട്ടിയതും 2016ലെ ഉത്തരക്കടലാസ് ആയിരുന്നു.

പല പേപ്പറുകളും മൂന്നാം സെമസ്റ്റർ വരെ സപ്‌ളിമെന്ററി എഴുതിയാണ് ശിവരഞ്ജിത്ത്‌ ജയിച്ചത്.എന്നാൽ 2016ൽ എഴുതിയ പരീക്ഷകളിൽ എ ഗ്രേഡും മൂന്ന് ബിയും ഉൾപ്പെടെ ഉയർന്ന മാർക്കാണ് ശിവരഞ്ജിത്ത്‌ നേടിയത്.എന്നാൽ കോളേജ് അധികൃതർ ഇതുമായി ബന്ധപ്പെട്ട പരാതികൾ ഒന്നും നൽകിയിട്ടില്ല.കേസ് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായി വ്യാപക ആരോപണം നിലനിൽക്കുന്നുണ്ട്.