ശരീരഭാഗങ്ങളിലെ കുരുക്കള്‍ സൂചിപ്പിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍..


സ്ത്രീയേയും പുരുഷനേയും ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ് മുഖക്കുരു. മുഖത്ത് അടിഞ്ഞു കൂടുന്ന പൊടിയും അഴുക്കുകളുമാണ് മുഖക്കുരു ഉണ്ടാകാന്‍ കാരണം. സാധാരണ കൗമാര പ്രായത്തിലാണ് മുഖക്കുരു കൂടുതലായി കാണപ്പെടുന്നത്. അതുപോലെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മുഖക്കുരുവിന് സമാനമായ ചില കുരുക്കള്‍ ഉണ്ടാകാറുണ്ട്. ഇത് ഓരോ ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയാണ്. കഴുത്തില്‍ , കൈമുട്ടില്‍, വയറ്റില്‍ , തോള്‍ ഭാഗത്ത്, നിതംബത്തില്‍ , രഹസ്യഭാഗങ്ങളില്‍ തുടങ്ങിയ ഭാഗങ്ങളിലാണ് മുഖക്കുരു ഉണ്ടാകുന്നത്.

വയറ്റിലെ കുരുക്കള്‍

വയറ്റില്‍ കുരുക്കള്‍ ഉണ്ടാകുന്നത് രക്തത്തിലെ ഗ്ലൂക്കോസ് നില കൃത്യമല്ലാത്തതുകൊണ്ടാണ്.

കൈമുട്ടിലെ കുരുക്കള്‍

കൈമുട്ടില്‍ വരുന്ന കുരുക്കള്‍ കെരാറ്റോസിസ് പൊളാസിസ് മൂലം ഉണ്ടാകുന്നതാണ്. രക്തയോട്ടം കുറയുകയും , മൃതകോശങ്ങളുടെ അമിതോല്‍പ്പാദനം കൊണ്ടും കുരുക്കള്‍ ഉണ്ടാകും.

തോള്‍ ഭാഗത്ത് വരുന്ന കുരുക്കള്‍

സ്‌ട്രെസ് മൂലമാണ് ഷോള്‍ഡറില്‍ കുരുക്കള്‍ ഉണ്ടാകുന്നത്.

നെഞ്ചിലെ കുരുക്കള്‍

ദഹനപ്രശ്‌നങ്ങള്‍ മൂലമാണ് നെഞ്ചിലും കഴുത്തിലും കുരുക്കള്‍ കാണുന്നത്. തണുത്ത പാനീയങ്ങള്‍ അമിതമായി കുടിക്കുന്നതും ഇതിന് കാരണമാകും.

നിതംബത്തിലൊ രഹസ്യഭാഗങ്ങളിലൊ

നിതംബത്തിലൊ രഹസ്യഭാഗങ്ങളിലൊ ശരീരത്തിന്റെ കീഴ്ഭാഗത്തോ വരുന്ന കുരുക്കള്‍ ഭക്ഷണ പ്രശ്‌നങ്ങള്‍ മൂലവും , വായു കടക്കാത്ത വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതിലൂടെയും ഉണ്ടാകുന്നവയാണ്.